1. ഹോം
  2. ABDM

ആയുഷ്മാൻ ഭാരത്
ഡിജിറ്റൽ മിഷൻ (ABDM)

ഇന്ത്യയ്ക്കുള്ള ഇന്‍റഗ്രേറ്റഡ് ഡിജിറ്റൽ ഹെൽത്ത് ഇൻഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ പിന്‍ബലം വികസിപ്പിക്കുന്നു.

Eka Care ആപ്പ് ഡൗൺലോഡ് ചെയ്യുക
Play Store
App Store
ational-health-authority-2
ayushman-bharat
MHAFW.png
MEAIT.png
data-gov.png

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനെക്കുറിച്ച്

ആരോഗ്യ സേവനങ്ങളുടെ പ്രാപ്യതയും ഇക്വിറ്റിയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ 27th സെപ്റ്റംബർ 2021 ന് വീഡിയോ കോൺഫറൻസിംഗ് വഴി ആരംഭിച്ചു. 'സിറ്റിസൺ-സെൻട്രിക്' സമീപനം ഉപയോഗിച്ച് നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള IT, അനുബന്ധ സാങ്കേതികവിദ്യകൾ ഈ മിഷൻ പ്രയോജനപ്പെടുത്തും. കാര്യക്ഷമവും, ആക്സസിബിളും, താങ്ങാനാവുന്നതും, സമയബന്ധിതവും സുരക്ഷിതവുമായ രീതിയിൽ സാർവത്രിക ആരോഗ്യ പരിരക്ഷയെ പിന്തുണയ്ക്കുന്ന രാജ്യത്തേക്ക് ഒരു ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റം സൃഷ്ടിക്കുക എന്നതാണ് ABDM ന്‍റെ ലക്ഷ്യം. ആരോഗ്യ സേവനത്തിന്‍റെ കാര്യക്ഷമത, ഫലപ്രാപ്തി, സുതാര്യത എന്നിവ മിഷന്‍ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വ്യക്തികൾക്ക് പൊതു, സ്വകാര്യ ആരോഗ്യ സേവനങ്ങൾ ആക്സസ് ചെയ്യാൻ ഒരു ചോയിസ് നൽകും, അതേസമയം മികച്ച ആരോഗ്യ സംരക്ഷണം നൽകുന്നതിന് ഹെൽത്ത്കെയർ പ്രൊഫഷണലുകൾക്ക് രോഗികളുടെ മെഡിക്കൽ ഹിസ്റ്ററിയിലേക്ക് മികച്ച ആക്സസ് ഉണ്ടായിരിക്കും.

ഹെൽത്ത് ID

ഈ മിഷന് കീഴിൽ, ഹെൽത്ത്കെയർ ദാതാക്കളിലുടനീളം ഐഡന്‍റിഫിക്കേഷൻ പ്രോസസ് സ്റ്റാൻഡേർഡൈസ് ചെയ്യാൻ വ്യക്തികൾക്ക് ഹെൽത്ത് ID സൃഷ്ടിക്കാൻ നിർദ്ദേശിക്കപ്പെടുന്നു. UHID (യൂണിവേഴ്സൽ ഹെൽത്ത് ID) ഇഷ്യൂ ചെയ്യാൻ, ജനസംഖ്യ, സ്ഥലം, കുടുംബം/ബന്ധം, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വ്യക്തിയുടെ ചില അടിസ്ഥാന വിശദാംശങ്ങൾ സിസ്റ്റം ശേഖരിക്കുന്നു. ഹെൽത്ത് ID വ്യക്തികളെ സവിശേഷമായി തിരിച്ചറിയുകയും അവരെ ആധികാരികമാക്കുകയും അവരുടെ ഹെൽത്ത് റെക്കോർഡുകൾ (അറിവോടെയുള്ള സമ്മതത്തോടെ മാത്രം) ഒന്നിലധികം ഹെൽത്ത്കെയർ സിസ്റ്റങ്ങളുമായും വിവിധ പങ്കാളികളുമായി പങ്കിടുകയും ചെയ്യും.
ഹെൽത്ത് ID

ഹെൽത്ത്കെയർ പ്രൊഫഷണൽസ് രജിസ്ട്രി (HPR)

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്‍റെ ഭാഗമായി, ആധുനിക, പരമ്പരാഗത ചികിത്സാ രംഗങ്ങളിലെ  എല്ലാ ഹെൽത്ത്കെയർ പ്രൊഫഷണലുകളുടെയും സമഗ്രമായ ശേഖരം സ്വരൂപിക്കും. ഹെൽത്ത്കെയർ പ്രൊഫഷണൽസ് രജിസ്ട്രി(HPR) യിൽ എൻറോൾ ചെയ്യുന്നതിലൂടെ ഹെൽത്ത്കെയർ പ്രൊഫഷണലുകൾ ഇന്ത്യയുടെ ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റത്തിലേക്ക് കണക്ട് ചെയ്യപ്പെടും.
ഹെൽത്ത്കെയർ പ്രൊഫഷണൽസ് രജിസ്ട്രി (HPR)

ഹെൽത്ത് ഫെസിലിറ്റി രജിസ്ട്രി (HFR)

HPR പോലെ, ഹെൽത്ത് ഫെസിലിറ്റി രജിസ്ട്രി ആരോഗ്യ കേന്ദ്രങ്ങളുടെ സമഗ്രമായ ശേഖരമാണ്. ക്ലിനിക്കുകൾ, ആശുപത്രികൾ, ഡയഗ്നോസ്റ്റിക് ലബോറട്ടറികൾ, ഇമേജിംഗ് സെന്‍ററുകൾ, ഫാർമസികൾ മുതലായവ ഉൾപ്പെടുന്ന സ്വകാര്യ, പൊതുജന ആരോഗ്യ കേന്ദ്രങ്ങള്‍ HFR ൽ ഉൾപ്പെടും. രജിസ്ട്രി ഇന്ത്യയുടെ ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റത്തിലേക്ക് ആരോഗ്യ കേന്ദ്രങ്ങളെ ശാക്തീകരിക്കും.
ഹെൽത്ത് ഫെസിലിറ്റി രജിസ്ട്രി (HFR)

ഹെൽത്ത് റെക്കോർഡുകൾ (PHR)

ദേശീയമായി അംഗീകരിച്ച പരസ്പ്പര പ്രവർത്തന മാനദണ്ഡങ്ങൾ സ്ഥിരീകരിക്കുന്ന ഒരു വ്യക്തിയുടെ മെഡിക്കൽ റെക്കോർഡുകളുടെ ഇലക്ട്രോണിക് രൂപമാണ് PHR. ഇത് വ്യക്തി മാനേജ് ചെയ്യുകയും പങ്കുവെയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു, വിവിധ  സ്രോതസ്സുകളിൽ നിന്ന് എടുക്കുകയും ചെയ്യാം. PHR ന്‍റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത: വ്യക്തിയുടെ നിയന്ത്രണത്തിലാണ് വിവരങ്ങൾ.

പേഴ്സണൽ ഹെൽത്ത് റെക്കോർഡ്-സിസ്റ്റം (PHR) വ്യക്തികളെ അവന്‍റെ/അവളുടെ ഹെല്‍ത്ത്കെയറിന്‍റെ  പൂർണ്ണമായ വിവരങ്ങൾ മാനേജ് ചെയ്യാൻ പ്രാപ്തരാക്കും. വ്യക്തിയുടെ ഒന്നോ അതിലധികമോ ആരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് ഡാറ്റ, ലാബ് റിപ്പോർട്ടുകൾ, ഡിസ്ചാർജ് സംഗ്രഹങ്ങൾ, ചികിത്സാ വിശദാംശങ്ങൾ എന്നിവ അടങ്ങുന്ന സമഗ്രമായ റെക്കോര്‍ഡ് ഈ വിവരങ്ങളില്‍ ഉള്‍പ്പെടും.

ഹെൽത്ത് റെക്കോർഡുകൾ (PHR)
eka.care ABDM മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ഹെൽത്ത് ID നൽകുന്നതിന് അംഗീകാരമുള്ള ആദ്യത്തെ സ്വകാര്യ കമ്പനി. ഉപയോക്താക്കൾക്ക് eka.care ആപ്പ് ഡൗൺലോഡ് ചെയ്യാം
item

ABHA സൃഷ്ടിക്കുക

item

ഹെൽത്ത് റെക്കോർഡുകൾ കാണുക

item

ആരോഗ്യ വിവരങ്ങൾ കണ്ടെത്തുക

item

ഹെൽത്ത്കെയർ ഇക്കോസിസ്റ്റത്തില്‍ അവരുടെ റിപ്പോർട്ടുകൾ ഷെയർ ചെയ്യാനുള്ള അനുമതി മാനേജ് ചെയ്യുക

item

നൽകിയ ഹെൽത്ത് ID ഉപയോഗിച്ച് അവരുടെ ഹെൽത്ത് റെക്കോർഡുകൾ ലിങ്ക് ചെയ്യുക

health-id-section-bg

അപ്രൂവ് ചെയ്തത്

national-health-authority
നിങ്ങളുടെ ABHA (ഹെൽത്ത് ഐഡി) സൃഷ്ടിക്കുക
നിങ്ങളുടെ ഡിജിറ്റൽ ഹെൽത്ത് യാത്ര ആരംഭിക്കുക.
health-id-section-image
ഇന്ത്യയിലെ ഹെല്‍ത്ത്‍കെയറിന്‍റെ ഭാവി
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ വാഗ്ദാനം ചെയ്യുകയും ആരോഗ്യ സേവന ഡെലിവറിയുടെ ഫലപ്രാപ്തി, കാര്യക്ഷമത, സുതാര്യത എന്നിവ ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

സുരക്ഷിതമായി സ്റ്റോർ ചെയ്ത് മെഡിക്കൽ റെക്കോർഡുകൾ ആക്സസ് ചെയ്യുക

രോഗികൾക്ക് അവരുടെ മെഡിക്കൽ റെക്കോർഡുകൾ സുരക്ഷിതമായി സ്റ്റോർ ചെയ്യാനും ആക്സസ് ചെയ്യാനും കഴിയും, അവ അനുയോജ്യമായ ചികിത്സയും ഫോളോ-അപ്പും ഉറപ്പുവരുത്തുന്ന ഹെൽത്ത് കെയർ ദാതാക്കളുമായി പങ്കുവെയ്ക്കുന്നതാണ്. വ്യക്തികൾക്ക് സ്വകാര്യ, പൊതു ആരോഗ്യ കേന്ദ്രങ്ങള്‍, സേവന ദാതാക്കൾ എന്നിവ സംബന്ധിച്ച് കൂടുതൽ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകും. മാത്രമല്ല, രോഗികൾക്ക് ടെലി-കൺസൾട്ടേഷൻ, ഇ-ഫാർമസി എന്നിവയിലൂടെ റിമോട്ട് ആയി ഹെൽത്ത് സർവ്വീസുകൾ ആക്സസ് ചെയ്യാനും കഴിയും.
സുരക്ഷിതമായി സ്റ്റോർ ചെയ്ത് മെഡിക്കൽ റെക്കോർഡുകൾ ആക്സസ് ചെയ്യുക

രോഗിയുടെ മെഡിക്കൽ ഹിസ്റ്ററിയില്‍ മികച്ച ആക്സസ്

മികച്ചതും ഫലപ്രദവുമായ ആരോഗ്യ പരിഹാരങ്ങൾ നൽകുന്നതിന് ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് രോഗിയുടെ മെഡിക്കൽ ഹിസ്റ്ററിയില്‍ മികച്ച ആക്സസ് ഉണ്ടായിരിക്കും. ABDM ക്ലെയിം പ്രോസസ് ഡിജിറ്റൈസ് ചെയ്യുകയും വേഗത്തിലുള്ള റീഇംബേഴ്സ്മെന്‍റുകൾ സക്രിയമാക്കുകയും ചെയ്യും
രോഗിയുടെ മെഡിക്കൽ ഹിസ്റ്ററിയില്‍ മികച്ച ആക്സസ്

ബോധ്യത്തോടെ തീരുമാനം എടുക്കുന്നതിന് ഡാറ്റയിലേക്കുള്ള മികച്ച ആക്സസ്

ബോധ്യത്തോടെ തീരുമാനം എടുക്കുന്നതിന് ഡാറ്റയിലേക്ക് മികച്ച ആക്സസ് നേടാൻ ABDM നയകര്‍ത്താക്കളെ പ്രാപ്തരാക്കും. മെച്ചപ്പെട്ട ഗുണനിലവാരവും മൈക്രോ-ലെവൽ ഡാറ്റയുടെ ആക്സസിബിലിറ്റിയും അഡ്വാൻസ്ഡ് അനലിറ്റിക്സ്, ഹെൽത്ത്-ബയോമാർക്കറുകളുടെ ഉപയോഗം, മികച്ച പ്രിവന്‍റീവ് ഹെൽത്ത്കെയർ എന്നിവ സാധ്യമാക്കും. മേഖലയും, ജനസംഖ്യയും അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും അനുയോജ്യമായ തീരുമാനമെടുക്കലും ഉണ്ടായിരിക്കുന്നതിന് അത് സർക്കാരിനെ ശാക്തീകരിക്കും, ആരോഗ്യ പരിപാടികളുടെയും നയങ്ങളുടെയും നടപ്പാക്കൽ ശക്തിപ്പെടുത്തുകയും ചെയ്യും.
ബോധ്യത്തോടെ തീരുമാനം എടുക്കുന്നതിന് ഡാറ്റയിലേക്കുള്ള മികച്ച ആക്സസ്

ഗവേഷകർ, നയകര്‍ത്താക്കള്‍, ദാതാക്കൾ എന്നിവർ തമ്മിലുള്ള സമഗ്രമായ ഫീഡ്ബാക്ക് ലൂപ്പ്

വിവിധ പ്രോഗ്രാമുകളുടെയും ഇടപെടലുകളുടെയും ഫലപ്രാപ്തി പഠിക്കാനും വിലയിരുത്താനും കഴിയുന്നതിനാൽ ഗവേഷകർക്ക് സമഗ്ര വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയും. ഗവേഷകർ, നയകര്‍ത്താക്കള്‍, ദാതാക്കൾ എന്നിവർ തമ്മിലുള്ള സമഗ്രമായ ഫീഡ്ബാക്ക് ലൂപ്പിന് ABDM  സൗകര്യമൊരുക്കും.
ഗവേഷകർ, നയകര്‍ത്താക്കള്‍, ദാതാക്കൾ എന്നിവർ തമ്മിലുള്ള സമഗ്രമായ ഫീഡ്ബാക്ക് ലൂപ്പ്

ഡിജിറ്റൽ ആരോഗ്യ പ്രോത്സാഹന പദ്ധതി

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എബിഡിഎം) ആരംഭിച്ചതിനുശേഷം, ഡിജിറ്റൽ ആരോഗ്യ റെക്കോർഡുകൾ ഗണ്യമായി വളർന്നു. എന്നിരുന്നാലും, പലരും ഇപ്പോഴും ഡിജിറ്റൽ ഇതര ആരോഗ്യ സേവനങ്ങൾ ഉപയോഗിക്കുന്നു, അതിനാൽ ഇന്ത്യയിലുടനീളം ആരോഗ്യം വളർത്താനും പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യാനും ഇനിയും ഇടമുണ്ട്.
ഡിജിറ്റൽ ആരോഗ്യ ഇടപാടുകൾ വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ, ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റത്തിൽ സംഭാവന ചെയ്യുന്ന എല്ലാ ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കും ഡിജിറ്റൽ ഹെൽത്ത് ഇൻസെന്റീവ് സ്കീം അല്ലെങ്കിൽ DHIS എന്ന പേരിൽ ഒരു പ്രോത്സാഹന പദ്ധതി നാഷണൽ ഹെൽത്ത് അതോറിറ്റി (NHA) ആരംഭിച്ചു.
DHIS വഴി, 4 കോടി രൂപ വരെ സമ്പാദിക്കുമ്പോൾ, രോഗിയുടെ ആരോഗ്യ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിൽ ഡോക്ടർമാർക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും.
ഡിജിറ്റൽ ഹെൽത്ത് ഇൻസെന്റീവ് സ്‌കീം, ഹോസ്പിറ്റൽ/ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം (HMIS), ലബോറട്ടറി മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം (LMIS) പോലെയുള്ള ഡിജിറ്റൽ ആരോഗ്യ സോഫ്റ്റ്‌വെയർ നിർമ്മാതാക്കളെ അവരുടെ സോഫ്‌റ്റ്‌വെയർ ന്യായമായതും താങ്ങാവുന്നതുമായ വിലയിൽ നൽകാൻ പ്രോത്സാഹിപ്പിക്കുന്നു.
ഡിജിറ്റൽ ആരോഗ്യ പ്രോത്സാഹന പദ്ധതി
എന്റിറ്റിയുടെ തരംഅടിസ്ഥാന നില മാനദണ്ഡംപ്രോത്സാഹനങ്ങൾ
ആശുപത്രികൾ/ക്ലിനിക്കുകൾ/നേഴ്‌സിംഗ് ഹോമുകൾ100 പ്രതിമാസം ഇടപാടുകൾ ₹20  അടിസ്ഥാന തലത്തിന് മുകളിലുള്ള ഒരു അധിക ഇടപാടിന്.
ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ/ലാബുകൾ100 പ്രതിമാസം ഇടപാടുകൾ ₹20 അടിസ്ഥാന തലത്തിന് മുകളിലുള്ള ഒരു അധിക ഇടപാടിന്.
ഡിജിറ്റൽ സൊല്യൂഷൻ കമ്പനികൾആശുപത്രികൾ/ലാബുകൾ/ക്ലിനിക്കുകൾ/നേഴ്‌സിംഗ് ഹോമുകൾ എന്നിവയ്ക്കായി അവരുടെ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു100 പ്രതിമാസം ഇടപാടുകൾ₹5 പ്രതിമാസം ഇടപാടുകൾ
 ആരോഗ്യ ലോക്കർ/ടെലികൺസൾട്ടേഷൻ ഇടപാടുകൾക്കായി500 പ്രതിമാസം ഇടപാടുകൾRs 5 അടിസ്ഥാന തലത്തിന് മുകളിലുള്ള ഒരു അധിക ഇടപാടിന്.
ഇൻഷുറൻസ് ദാതാവ്ഹെൽത്ത് ക്ലെയിം എക്സ്ചേഞ്ച് എങ്കിലും ഹോസ്പിറ്റൽ പൂരിപ്പിച്ച ABHA വിലാസവുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഇൻഷുറൻസ് ക്ലെയിം ഇടപാടുകൾക്കും ഓരോ ക്ലെയിമിനും ₹500 അല്ലെങ്കിൽ ക്ലെയിം തുകയുടെ 10%, ഏതാണ് കുറവ്.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

എന്താണ് ABHA നമ്പർ?

ABHA number is a 14-digit number for one’s identification in India's digital healthcare ecosystem to establish a strong and simpler exchange between healthcare providers and payers across the country.

ഒരു ABHA കാർഡിന്റെ പ്രയോജനം എന്താണ്?

ABHA card allows the organization and maintenance of personal health records (PHR) to ensure better health tracking and monitoring of progress. It enables seamless sharing through a consent pin to simplify consultation-related communication between patients and medical professionals. It has enhanced security and encryption mechanisms along with easy opt-in and opt-out features

എന്താണ് PHR അഡ്രസ്സ്?

To sign into Health Information Exchange & Consent Manager (HIE-CM), a self declared username is required which is called as PHR (Personal Health Records) Address. Each Health ID requires a linkage to a consent manager to enable data sharing. All Health ID users can generate their own PHR Address while signing up for Health ID.

NDHM പോർട്ടൽ ഉടമസ്ഥതയും മാനേജ് ചെയ്യുന്നതും ആരാണ്?

The government initiative- As NDHM, is operated and completely owned by the Government of India. It comes under NHA (National Health Authority).

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനും പ്രധാൻ മന്ത്രി ഡിജിറ്റൽ ഹെൽത്ത് മിഷനും തമ്മിലുള്ള വ്യത്യാസം എന്താണ്?

Pradhan Mantri Digital Health Mission (PM-DHM) and Ayushman Bharat Digital Mission (ABDM) are fundamentally the same. Under the mission, a unique digital health ID can be generated by individuals (citizens of India), that will contain all their health records. Pradhan Mantri Digital Health Mission (PM-DHM) was implemented in a pilot phase only in the six Union Territories of India whereas the Ayushman Bharat Digital Mission was started from 27th September 2021 across India.

കണക്റ്റഡ് കെയർ
നിങ്ങളുടെ ആരോഗ്യത്തിന്റെ ചുമതല ഏറ്റെടുക്കുക
പകർപ്പവകാശം © 2024 eka.care
twitter
linkedin
facebook
instagram
koo